ആകാശത്തെ മഞ്ഞു വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം!

മൂന്നാറിലെ മഞ്ഞു മേഘങ്ങൾക്ക് മുകളിൽ ആകാശ വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം. അങ്ങനെ ഒരു സ്ഥലം മൂന്നാറിൽ ഉണ്ടോ?! ഉണ്ട്!! കേരളത്തിലെ ചോല ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ മൂന്നാറിന്റെ ഹൃദയത്തിലുള്ള ആനമുടിച്ചോല. കേരള വനം വകുപ്പിന്റെ മൂന്നാർ ഡിവിഷന് ആണ് ഇതിന്റെ ചുമതല. മൂന്നാർ കഴിഞ്ഞ ടോപ് സ്റ്റേഷൻ റോഡിൽ മുന്നോട്ട് പോയി ഇക്കോപോയിന്റ്, മാട്ടുപ്പെട്ടി ഡാം, ആനകൾ ഇറങ്ങുന്ന പുൽമേടുകളും കണ്ടു കണ്ട് കുണ്ടള ഡാമിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് ശിക്കാര എന്ന ചെറുവള്ളത്തിൽ കയറി കറങ്ങി നടന്നതിന് ശേഷം ആനമുടിച്ചോല യിലേക്ക് പോകാം. ഇനിയുള്ള 8 കിലോമീറ്റർ ആനമുടിച്ചോലയിലേക്ക് മാത്രമുള്ള വഴിയാണ്. സന്ധ്യ ആകുന്നതിനു മുമ്പ് ആനമുടി ചോലയിൽ എത്തണം. എങ്കിലേ ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുകയുള്ളൂ ആനമുടിച്ചോല യിലെ താമസമാണ് ഹൈലൈറ്റ്. ഇവിടെ ചെറിയ രണ്ട് ആകാശ വീടുകളാണ്(sky house) വനംവകുപ്പിന് ഉള്ളത്. ഒന്ന് മര വീട്( മത്താപ്പ്) രണ്ടാമത്തേത് സ്റ്റോൺ ഹൗസ്. മഞ്ഞു മേഘങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകർന്ന് ഇവിടെ ചിലവിട...