ആകാശത്തെ മഞ്ഞു വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം!

മൂന്നാറിലെ മഞ്ഞു മേഘങ്ങൾക്ക് മുകളിൽ ആകാശ വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം.  അങ്ങനെ ഒരു സ്ഥലം മൂന്നാറിൽ ഉണ്ടോ?!   ഉണ്ട്!!  കേരളത്തിലെ ചോല ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ മൂന്നാറിന്റെ  ഹൃദയത്തിലുള്ള ആനമുടിച്ചോല.   കേരള വനം വകുപ്പിന്റെ മൂന്നാർ ഡിവിഷന്  ആണ് ഇതിന്റെ ചുമതല.

  മൂന്നാർ കഴിഞ്ഞ ടോപ് സ്റ്റേഷൻ റോഡിൽ മുന്നോട്ട് പോയി ഇക്കോപോയിന്റ്, മാട്ടുപ്പെട്ടി ഡാം, ആനകൾ ഇറങ്ങുന്ന പുൽമേടുകളും കണ്ടു കണ്ട് കുണ്ടള  ഡാമിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് ശിക്കാര  എന്ന ചെറുവള്ളത്തിൽ കയറി കറങ്ങി നടന്നതിന് ശേഷം ആനമുടിച്ചോല യിലേക്ക് പോകാം.   ഇനിയുള്ള 8 കിലോമീറ്റർ ആനമുടിച്ചോലയിലേക്ക് മാത്രമുള്ള വഴിയാണ്.  സന്ധ്യ ആകുന്നതിനു മുമ്പ് ആനമുടി ചോലയിൽ എത്തണം. എങ്കിലേ ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുകയുള്ളൂ ആനമുടിച്ചോല യിലെ താമസമാണ് ഹൈലൈറ്റ്.   ഇവിടെ ചെറിയ രണ്ട് ആകാശ  വീടുകളാണ്(sky house) വനംവകുപ്പിന്  ഉള്ളത്.  ഒന്ന് മര വീട്( മത്താപ്പ്)

രണ്ടാമത്തേത് സ്റ്റോൺ ഹൗസ്. മഞ്ഞു മേഘങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകർന്ന് ഇവിടെ ചിലവിടുന്ന ഒരു രാത്രി അവിസ്മരണീയം ആയിരിക്കും.   മൂന്നാറിലെ ഇങ്ങനെയുള്ള ഒരു സ്ഥലത്ത് നിങ്ങൾ ഒരുപക്ഷേ ഇതിന് മുൻപ് താമസിച്ചിട്ടുണ്ടാവുകയില്ല .  അറിയാത്ത മൂന്നാറിന്റെ  ഏറ്റവും ഭംഗിയാർന്ന ഭാഗമാണ് ആനമുടിച്ചോല. കാന്തല്ലൂരിനും  കുണ്ടള ഡാമിനും  ഇടയിൽ ആയിട്ടാണ് കേരളത്തിന്റെ അമൂല്യ സമ്പത്തായ ആനമുടിച്ചോല.


 രണ്ടുപേർക്ക് താമസം മൂന്നു നേരത്തെ ഭക്ഷണം ഉൾപ്പെടെ 5200 രൂപ മാത്രം. 


6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് Free


6 നും 12 നും ഇടയിലുള്ള കുട്ടികൾക്ക് പകുതി ചാർജ്. 


  ട്രക്കിംഗ് ആവശ്യമുള്ളവർക്ക് അതും ലഭ്യമാണ് 750 രൂപ.


   ചെക്കിൻ 2pm

  ചെക്കൗട്ട്1pm.

 

 KFDC MUNNAR സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്തിട്ട് വേണം പോകുവാൻ.



Comments

Popular posts from this blog

വാൽപ്പാറ പറമ്പിക്കുളം അടിപൊളി ഫാമിലി ട്രിപ്പ്

മൂന്നാറിലെ ഒരു നീല കുറിഞ്ഞി പൂക്കാലം