Posts

Showing posts from May, 2020

ഒരു ആറ്റുവാളയുടെ അപേക്ഷ

Image
*ഊത്ത പിടിക്കരുത്..*   ഒരു കത്ത്‌.. *-----------------------------------* To. കേരളത്തിലെ പ്രിയ ആംഗ്ലിങ് സിംഹങ്ങൾ Sub: ഒരു വാളയുടെ അപേക്ഷ പ്രിയ കേരളീയരെ.. ശുദ്ധജലത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പാവം വാളയാണ്‌ ഞാൻ. ഇടവപ്പാതി മഴ പെയ്തു തുടങ്ങിയിരിക്കുന്നു.!! ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട വിളിക്കാൻ കൊള്ളാത്ത പേരുള്ള ചുഴലിക്കൊടുങ്കാറ്റു കൊണ്ടാണെന്നൊക്കെ നവ കാലാവസ്ഥാ പ്രാമാണികർ പറഞ്ഞേക്കാം..എന്നാൽ പാരമ്പര്യമായി പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്ന ഞങ്ങൾ മീനുകൾക്ക് അറിയാം ഓരോ ചെറിയ കാലാവസ്ഥാ മാറ്റങ്ങളും. ഞങ്ങൾ ആ സമയത്തേക്ക് സത്യത്തിൽ ഒരുങ്ങി ഇരിക്കുകയാണ്. നിങ്ങൾ കണ്ടിട്ടുണ്ടാകും ഞങ്ങളിൽ പലർക്കും വാലുകളിൽ നിറങ്ങളും മറ്റും വരുന്നത് ഇക്കാലത്താണ്. വയറ്റിൽ നിറയെ മുട്ടകളും കാണും. സത്യത്തിൽ ആദ്യം പറഞ്ഞപോലെ കേരളത്തിലെ അത്ര ശുദ്ധമല്ലാത്ത ശുദ്ധജല ജലാശയങ്ങളിൽ ഞങ്ങൾ ശരിക്കും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പണ്ടത്തെപ്പോലെ ചെറു മീനുകൾ യഥേഷ്ടം ഞങ്ങൾക്ക് കഴിക്കാൻ ലഭിക്കുന്നില്ല. ഞങ്ങളുടെ എണ്ണവും വിരലിൽ എണ്ണാവുന്നത് മാത്രം ആയിരിക്കുന്നു.  അതിന്റെ ഇടയിൽ ഞങ്ങളെ പറ്റിക്കാൻ നിങ്ങൾ അതി നവീന രീതിയിലുള്ള ച