Posts

ഒരു ആറ്റുവാളയുടെ അപേക്ഷ

Image
*ഊത്ത പിടിക്കരുത്..*   ഒരു കത്ത്‌.. *-----------------------------------* To. കേരളത്തിലെ പ്രിയ ആംഗ്ലിങ് സിംഹങ്ങൾ Sub: ഒരു വാളയുടെ അപേക്ഷ പ്രിയ കേരളീയരെ.. ശുദ്ധജലത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പാവം വാളയാണ്‌ ഞാൻ. ഇടവപ്പാതി മഴ പെയ്തു തുടങ്ങിയിരിക്കുന്നു.!! ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട വിളിക്കാൻ കൊള്ളാത്ത പേരുള്ള ചുഴലിക്കൊടുങ്കാറ്റു കൊണ്ടാണെന്നൊക്കെ നവ കാലാവസ്ഥാ പ്രാമാണികർ പറഞ്ഞേക്കാം..എന്നാൽ പാരമ്പര്യമായി പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്ന ഞങ്ങൾ മീനുകൾക്ക് അറിയാം ഓരോ ചെറിയ കാലാവസ്ഥാ മാറ്റങ്ങളും. ഞങ്ങൾ ആ സമയത്തേക്ക് സത്യത്തിൽ ഒരുങ്ങി ഇരിക്കുകയാണ്. നിങ്ങൾ കണ്ടിട്ടുണ്ടാകും ഞങ്ങളിൽ പലർക്കും വാലുകളിൽ നിറങ്ങളും മറ്റും വരുന്നത് ഇക്കാലത്താണ്. വയറ്റിൽ നിറയെ മുട്ടകളും കാണും. സത്യത്തിൽ ആദ്യം പറഞ്ഞപോലെ കേരളത്തിലെ അത്ര ശുദ്ധമല്ലാത്ത ശുദ്ധജല ജലാശയങ്ങളിൽ ഞങ്ങൾ ശരിക്കും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പണ്ടത്തെപ്പോലെ ചെറു മീനുകൾ യഥേഷ്ടം ഞങ്ങൾക്ക് കഴിക്കാൻ ലഭിക്കുന്നില്ല. ഞങ്ങളുടെ എണ്ണവും വിരലിൽ എണ്ണാവുന്നത് മാത്രം ആയിരിക്കുന്നു.  അതിന്റെ ഇടയിൽ ഞങ്ങളെ പറ്റിക്കാൻ നിങ്ങൾ അതി നവീന രീതിയിലുള്ള ച

ആകാശത്തെ മഞ്ഞു വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം!

Image
മൂന്നാറിലെ മഞ്ഞു മേഘങ്ങൾക്ക് മുകളിൽ ആകാശ വീട്ടിൽ ഒരു രാത്രി രാപ്പാർക്കാം.  അങ്ങനെ ഒരു സ്ഥലം മൂന്നാറിൽ ഉണ്ടോ?!   ഉണ്ട്!!  കേരളത്തിലെ ചോല ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ മൂന്നാറിന്റെ  ഹൃദയത്തിലുള്ള ആനമുടിച്ചോല.   കേരള വനം വകുപ്പിന്റെ മൂന്നാർ ഡിവിഷന്  ആണ് ഇതിന്റെ ചുമതല.   മൂന്നാർ കഴിഞ്ഞ ടോപ് സ്റ്റേഷൻ റോഡിൽ മുന്നോട്ട് പോയി ഇക്കോപോയിന്റ്, മാട്ടുപ്പെട്ടി ഡാം, ആനകൾ ഇറങ്ങുന്ന പുൽമേടുകളും കണ്ടു കണ്ട് കുണ്ടള  ഡാമിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് ശിക്കാര  എന്ന ചെറുവള്ളത്തിൽ കയറി കറങ്ങി നടന്നതിന് ശേഷം ആനമുടിച്ചോല യിലേക്ക് പോകാം.   ഇനിയുള്ള 8 കിലോമീറ്റർ ആനമുടിച്ചോലയിലേക്ക് മാത്രമുള്ള വഴിയാണ്.  സന്ധ്യ ആകുന്നതിനു മുമ്പ് ആനമുടി ചോലയിൽ എത്തണം. എങ്കിലേ ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുകയുള്ളൂ ആനമുടിച്ചോല യിലെ താമസമാണ് ഹൈലൈറ്റ്.   ഇവിടെ ചെറിയ രണ്ട് ആകാശ  വീടുകളാണ്(sky house) വനംവകുപ്പിന്  ഉള്ളത്.  ഒന്ന് മര വീട്( മത്താപ്പ്) രണ്ടാമത്തേത് സ്റ്റോൺ ഹൗസ്. മഞ്ഞു മേഘങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകർന്ന് ഇവിടെ ചിലവിടുന്ന ഒരു രാത്രി അവിസ്മരണീയം ആയിരിക്കും.   മൂന്നാറിലെ ഇങ്ങനെയുള്ള ഒരു സ്ഥലത

മൂന്നാറിലെ ഒരു നീല കുറിഞ്ഞി പൂക്കാലം

Image
അന്നും പതിവുപോലെ ജോലി കഴിഞ്ഞ് അഞ്ചര ആയപ്പോൾ വീട്ടിലെത്തി.  പതിവുള്ള ചായക്കായി വെറുതെ ടിവിയിൽ നോക്കി ഇരിക്കുമ്പോൾ അടുത്തിരുന്നു പത്രം വായിക്കുകയായിരുന്നു മകൾ.  ഇടയ്ക്ക് അവൾ ഉച്ചത്തിൽ ഒരു വാർത്തയുടെ തലക്കെട്ട് വായിച്ചു.  " മൂന്നാറിൽ നീലക്കുറിഞ്ഞി വസന്തം സഞ്ചാരികളുടെ ഒഴുക്ക്".  എന്നിട്ട് ഒളികണ്ണിട്ട് അവൾ എന്നെ നോക്കി. ഈ വാർത്ത ഞാൻ രാവിലെ തന്നെ വായിച്ചിരുന്നു.  സത്യത്തിൽ എനിക്ക് ചിരി വന്നു.  അതു പ്രകടമാക്കാതെ അവൾ ഉച്ചത്തിൽ വായിക്കുന്നതും കേട്ടിരുന്നു. വായിച്ചു തീർന്നു കഴിഞ്ഞു അവൾ എന്റെ മുഖത്തേയ്ക്കു നോക്കി. പോകണമോ? ഞാൻ ചോദിച്ചു.   ആ പോകണം!  പോകണം!! അവൾ സന്തോഷത്തോടെ പറഞ്ഞു.  അവൾക്കൊരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു ഓ! വേണ്ട?.  അപ്പോഴേക്കും അവളുടെ ചിരി മാഞ്ഞു മുഖം വാടുന്നുണ്ടായിരുന്നു.  സാരമില്ല നമുക്ക് ആലോചിക്കാം എന്ന്  സമാധാനിപ്പിച്ച് പതിവുപോലെ ചായ കുടിയും കുളിയും കഴിഞ്ഞ് കമ്പ്യൂട്ടറിന്റെ മുന്നിലെത്തി.  ഒയോ റൂംസിന്റ  വെബ്സൈറ്റിൽ മൂന്നാറിലെ ഹോട്ടലുകളിൽ റൂം റേറ്റ് ചെക്ക് ചെയ്തു നോക്കി.  എല്ലാ ഹോട്ടലുകളിലും റൂം റേറ്റ് വളരെ കുറഞ്ഞ നിരക്ക് ആയിരുന്നു.  ഒരു കാര്യം മനസ

വാൽപ്പാറ പറമ്പിക്കുളം അടിപൊളി ഫാമിലി ട്രിപ്പ്

Image
കുറച്ചു നാളായി ആഗ്രഹിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു വാൽപ്പാറ പറമ്പിക്കുളം. ഓണം വെക്കേഷൻ നാല് ദിവസത്തെ അവധി കൂടി ആയപ്പോൾ പോകാൻതന്നെ തീരുമാനിച്ചു. ഗൂഗിളിൽ തിരഞ്ഞു ഡീറ്റെയിൽസ് എല്ലാം കളക്ട് ചെയ്തു യാത്രയ്ക്കായി തയ്യാറായി. യാത്രയുടെ ഡീറ്റെയിൽസ് പറഞ്ഞു കേട്ടപ്പോൾ തന്നെ മക്കളും ഭാര്യയും വലിയ ഉത്സാഹത്തിലായി.  കാരണം മിക്കവാറും എല്ലാ സഞ്ചാരികളെയും പോലെ വനത്തിൽലൂടെ ഉള്ള  യാത്ര ഞങ്ങൾ നാലുപേർക്കും വളരെ ഇഷ്ടമാണ്. ഈ യാത്ര രണ്ടു വനങ്ങളിലൂടെ ആണെന്ന് പറഞ്ഞപ്പോൾ മൂന്നുപേരും ഡബിൾ ഹാപ്പി. രാവിലെ മൂന്ന് മണിക്ക് തന്നെ ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ വസതിയിൽ നിന്നും കാറിൽ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടു. കൊല്ലം ബൈപ്പാസ്, കായംകുളം, ആലപ്പുഴ, എറണാകുളം കഴിഞ്ഞു ചാലക്കുടി ലക്ഷ്യമാക്കി കാർ അതിവേഗം ഓടിക്കൊണ്ടിരിക്കുമ്പോൾ വിശപ്പിന്റെ വിളി. ആദ്യം കണ്ടത്  ഇന്ത്യൻ കോഫി ഹൗസ്. ധാരാളം കാറുകൾ പുറത്ത് പാർക്ക് ചെയ്തിരിക്കുന്നു. എന്നാൽപിന്നെ അവിടുന്ന് തന്നെ ആകട്ടെ ബ്രേക്ക്ഫാസ്റ്റ്. ആഹാരം  കഴിച്ചു യാത്ര തുടർന്നു .ചാലക്കുടി എത്തുന്നതിന് 10 കിലോമീറ്റർ മുൻപ് ഹൈവേയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് plantation കോർപ്പറേഷന്റ