മൂന്നാറിലെ ഒരു നീല കുറിഞ്ഞി പൂക്കാലം

അന്നും പതിവുപോലെ ജോലി കഴിഞ്ഞ് അഞ്ചര ആയപ്പോൾ വീട്ടിലെത്തി. പതിവുള്ള ചായക്കായി വെറുതെ ടിവിയിൽ നോക്കി ഇരിക്കുമ്പോൾ അടുത്തിരുന്നു പത്രം വായിക്കുകയായിരുന്നു മകൾ. ഇടയ്ക്ക് അവൾ ഉച്ചത്തിൽ ഒരു വാർത്തയുടെ തലക്കെട്ട് വായിച്ചു. " മൂന്നാറിൽ നീലക്കുറിഞ്ഞി വസന്തം സഞ്ചാരികളുടെ ഒഴുക്ക്". എന്നിട്ട് ഒളികണ്ണിട്ട് അവൾ എന്നെ നോക്കി. ഈ വാർത്ത ഞാൻ രാവിലെ തന്നെ വായിച്ചിരുന്നു. സത്യത്തിൽ എനിക്ക് ചിരി വന്നു. അതു പ്രകടമാക്കാതെ അവൾ ഉച്ചത്തിൽ വായിക്കുന്നതും കേട്ടിരുന്നു. വായിച്ചു തീർന്നു കഴിഞ്ഞു അവൾ എന്റെ മുഖത്തേയ്ക്കു നോക്കി. പോകണമോ? ഞാൻ ചോദിച്ചു. ആ പോകണം! പോകണം!! അവൾ സന്തോഷത്തോടെ പറഞ്ഞു. അവൾക്കൊരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു ഓ! വേണ്ട?. അപ്പോഴേക്കും അവളുടെ ചിരി മാഞ്ഞു മുഖം വാടുന്നുണ്ടായിരുന്നു. സാരമില്ല നമുക്ക് ആലോചിക്കാം എന്ന് സമാധാനിപ്പിച്ച് പതിവുപോലെ ചായ കുടിയും കുളിയും കഴിഞ്ഞ് കമ്പ്യൂട്ടറിന്റെ മുന്നിലെത്തി. ഒയോ റൂംസിന്റ വെബ്സൈറ്റിൽ മൂന്നാറിലെ ഹോട്ടലുകളിൽ റൂം റേറ്റ് ചെക്ക് ചെയ്തു നോക്കി. എല്ലാ ഹോ...